എളവള്ളിയില്‍ ഊത്ത മത്സ്യസംരക്ഷണ പദ്ധതിക്ക് തുടക്കമായി

എളവള്ളിയില്‍ ഊത്ത മത്സ്യസംരക്ഷണ പദ്ധതിക്ക് തുടക്കമായി. നാടന്‍ മത്സ്യസംരക്ഷണം ലക്ഷ്യം വെച്ചാണ് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ഊത്തമത്സ്യ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ:ജെ.എസ്.മിനിമോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. തൃശ്ശൂര്‍ ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അബ്ദുല്‍ മജീദ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സീസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.ബി.ജയ,ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ സി.ടി.ജാന്‍സി,ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങളായ ആഷിക് വലിയകത്ത്, കെ.പി.രാജു,സരസ്വതി അജയന്‍, കെ.എ. പ്രേമന്‍,എം.ജി.പ്രശാന്തി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT