തൊഴിലുത്സവമായി ഗുരുവായൂര്‍ നഗരസഭയുടെ തൊഴില്‍ മേള

തൊഴിലുത്സവമായി ഗുരുവായൂര്‍ നഗരസഭയുടെ തൊഴില്‍ മേള. സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്ഥാപനം സംഘടിപ്പിച്ച തൊഴില്‍ മേളയിലേക്ക് ആയിരക്കണക്കിന് തൊഴിലന്വേഷകരാണ് എത്തിയത്. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേള നഗരസഭ ചെയര്‍പേഴ്സന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരള ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.

കുടുംബശ്രീ മിഷന്‍ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ. പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മോളി ജോയ്, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ വി.എസ്. ദീപ എന്നിവര്‍ സംസാരിച്ചു. 600 ഓളം തെഴിലവസരങ്ങളാണ് ഇപ്പോള്‍ ഉള്ളത്. അഭിമുഖത്തിനായി 35 ഓളം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.കെ. അക്ബര്‍ എം.എല്‍.എ തൊഴില്‍ മേളയുടെ വേദി സന്ദര്‍ശിച്ചു.

 

ADVERTISEMENT