സമസ്ത കേരള വാര്യര്‍ സമാജം കേന്ദ്ര വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ വനിതാസംഗമവും ശില്പശാലയും സംഘടിപ്പിച്ചു. അക്ഷയ വാര്യര്‍ സമാജം ഹാളില്‍ വിഷ്ണുസഹസ്രനാമ പാരായണത്തോടെയായിരുന്നു തുടക്കം. അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം വൈസ് പ്രിന്‍സിപ്പള്‍ ഡോ.എം.ശ്രീപ്രിയ ഉദ്ഘാടനം ചെയ്തു. ടി.കെ.ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് അനുഗ്രഹ പ്രഭാഷണവും, വി.വി.മുരളിധരന്‍ മുഖ്യപ്രഭാഷണവും നടത്തി. ‘ആരോഗ്യമുള്ള സ്ത്രീ ആരോഗ്യമുള്ള കുടുംബം’ എന്ന വിഷയത്തില്‍ ഡോ.ആര്‍. പാര്‍വ്വതി ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന ശില്പശാലയില്‍ കുട നിര്‍മ്മാണം, പെയിന്റിംഗ് എന്നിവയുണ്ടായി. ചന്ദ്രിക കൃഷ്ണവാര്യര്‍, വേണുഗോപാല്‍, എന്‍.ജയശ്രീ എന്നിവര്‍ സംസാരിച്ചു.