പ്രഥമ ശുശ്രൂഷ കിറ്റുകള്‍ വിതരണം ചെയ്തു

ചാലിശ്ശേരി മുക്കിലപീടിക മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ കിറ്റുകള്‍ വിതരണം ചെയ്തു. സ്‌കൂളിനകത്ത് വെച്ചുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍, ചാലിശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജയന്‍, സ്‌കൂള്‍ ഡെപ്യൂട്ടി എച്ച്.എം – കെ.വി. സുഭദ്രയ്ക്ക് കിറ്റുകള്‍ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് പി വി രജീഷ് അധ്യക്ഷനായി.

ADVERTISEMENT