മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ വിശുദ്ധ ക്ലാര കുടുംബ കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇമ്മട്ടി ലൂവീസ് ജസ്റ്റിന്റെ വസതിയില്‍ നടന്ന വാര്‍ഷിക സമ്മേളനം, മറ്റം ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.ജെ ഗ്രേയ്‌സണ്‍ ചടങ്ങില്‍ അധ്യക്ഷനായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും അരങ്ങേറി. കുടുംബകൂട്ടായ്മയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഭാരവാഹികളായിരുവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിന് ഉപഹാരം നല്‍കി.