വെട്ടുകാട് ആളൂര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, കലാ-കായിക മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ആളൂര്‍ യുവജന സമാജം വായനശാലയില്‍ ടാലന്റ് 2 കെ 25 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് കണ്ടാണശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വെട്ടുകാട് ആളൂര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ യു.എ.ഇ കമ്മിറ്റിപ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് അദ്ധ്യക്ഷനായി.
മുനക്കകടവ് തീരദേശ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍. നിഥിന്‍ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നല്‍കി. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍, കുന്നംകുളം നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ഇ.പി. കമറുദീന്‍, ജനറല്‍ സെക്രട്ടറി എ.എ. അലി ജോയിന്റ് സെക്രട്ടറി എ.എം.ഫൈസല്‍എന്നിവര്‍ സംസാരിച്ചു. സിനിമ സംവിധായകന്‍ ഷാന്‍ കേച്ചേരി, ഡോക്ടറേറ്റ് നേടിയ കൃഷ്ണചന്ദ്രന്‍ എന്നിവരെയുംഎസ്.എസ്.എല്‍.സി, പൂസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, കായിക രംഗത്ത് സംസ്ഥാന, ജില്ല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ പ്രതിഭകളേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. അഷറഫ് മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍ മുഹമ്മദ് അലി, ആര്‍.എം.മൊയ്തുട്ടി, എ.എം. ഉമ്മര്‍ ഹാജി, ആര്‍.എ. ഉസ്മാന്‍, ആര്‍.എ. മുസ്തഫ, ആര്‍.എം. അബൂബക്കര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.