കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാളിന് കൊടിയേറി

ആഗസ്റ്റ് 15 നാണ് തിരുനാള്‍. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, കൂട് തുറക്കല്‍, പ്രദിക്ഷണം എന്നിവയുണ്ടായി. വെള്ളിയാഴ്ച രാവിലെ 5.45നും 7 നും കുര്‍ബാന ഉണ്ടാകും. ഉച്ചതിരിഞ്ഞ് നാലിന് തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവയ്ക്കു ശേഷം വര്‍ണ്ണ മഴ ഉണ്ടാകും. 28ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് മേളവും അരങ്ങേറും. സഹ വികാരി ഫാ. തോമസ് ഊക്കന്‍, ട്രസ്റ്റിമാരായ സെബി താണിക്കല്‍, കെ.പി. പോളി, വി.കെ. ബാബു, സി.കെ. ഡേവിസ്, പി.ആര്‍.ഒ ബിജു അന്തിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT