സംയുക്ത കര്‍ഷക തൊഴിലാളി,സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രംപിന്റെയും മോഡിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

 

ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യ വിടുക കോര്‍പ്പറേറ്റ് കമ്പനികള്‍ കൃഷി ഉപേക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംയുക്ത കര്‍ഷക, കര്‍ഷക തൊഴിലാളി,സിഐടിയുവിന്റെ നേതൃത്വത്തില്‍ ചാവക്കാട് ട്രംപിന്റെയും മോഡിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കെഎസ്‌കെടിയു ജില്ല എക്‌സിക്യൂട്ടീവ് അംഗം എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. എ.എസ്.മനോജ് , വി.അനൂപ്, വി.വിദ്യാധരന്‍, കെ.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ട്രംപിന്റെയും മോഡിയുടെയും കോലം കത്തിച്ചു.

ADVERTISEMENT