പാവറട്ടി വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ശതോത്തര സുവര്‍ണ ജൂബിലിക്ക് കൊടിയേറി. രാവിലെ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി കൊടിയേറ്റി. ജൂബിലി വര്‍ഷത്തില്‍ വിവിധ പരിപാടികളും പുതിയ സേവനരംഗങ്ങളും പ്രാവര്‍ത്തികമാക്കാനും ദേവാലയ നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചതായി, തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി, മാനേജിങ് ട്രസ്റ്റി വില്‍സണ്‍ നീലങ്കാവില്‍, ട്രസ്റ്റി ഒ. ജെ. ഷാജന്‍, കെ.ജെ. വിന്‍സെന്റ്, പിയൂസ് പുലിക്കോട്ടില്‍, കണ്‍വീനര്‍ ടി. ജെ. ചെറിയാന്‍, പിആര്‍ഒ. റാഫി നീലങ്കാവില്‍ എന്നിവര്‍ അറിയിച്ചു. ശതോത്തര സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സീനിയര്‍ സിഎല്‍സി വനിതാവിഭാഗം പള്ളിനടയില്‍ മാര്‍ഗംകളി അവതരിപ്പിച്ചു.