മോട്ടിവേഷണല്‍ ക്ലാസ്സ് നടത്തി

കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിടിഎ യുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മോട്ടിവേഷണല്‍ ക്ലാസ്സ് നടത്തി. കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പാള്‍ ഉഷ നന്ദകുമാര്‍ സ്വാഗതമാശംസിച്ചു. പിടിഎ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ.വി.മോഹന കൃഷ്ണന്‍, ട്രസ്റ്റ് മെമ്പര്‍ കെ.ജി. ധര്‍മ്മരാജന്‍, പി.ടി.എ പ്രസിഡന്റ് അഡ്വ.സുജിത് ഐനിപ്പുള്ളി, വൈസ് പ്രസിഡന്റ് കെ.എ. ജെതിന്‍, അക്കാദമിക് ഡയറക്ടര്‍ ശോഭ മേനോന്‍, വൈസ് പ്രിന്‍സിപ്പാള്‍ സ്റ്റെല്ല ഫ്രാന്‍സിസ്, സീനിയര്‍ ഹെഡ്മിസ്ട്രസ് വസന്തകുമാരി, ഹെഡ്മിസ്ട്രസ് മഞ്ജുള രഘു പ്രദീപ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ADVERTISEMENT