കര്‍ഷക കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി. സെക്രട്ടറി സി.സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.ബി. ദിനേശന്‍ അധ്യക്ഷനായി.
കര്‍ഷക കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് പ്രകാശന്‍ പൂലോത്ത് ചൂണ്ടല്‍ പ്രാമ പഞ്ചായത്ത് അംഗം എന്‍.ഡി. സജിത്ത് കുമാര്‍, കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്‍.എം. ഷംസുദ്ദീന്‍, ബ്ലോക്ക് സെക്രട്ടറി ഡൊമിനിക് ഫ്രാന്‍സിസ്, ഐ.എന്‍.ടി.യു.സി സെക്രട്ടറി ഷെക്കീര്‍,
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മനാഫ് കളപുരക്കല്‍ എന്നിവര്‍ സംസാരിച്ചു.
നേതാക്കളായടി.കെ. ജമാല്‍, കെ.എം ഷറഫുദ്ദീന്‍, ഷഹീന അബ്ദുല്‍ സലീം, ജോയ്
എന്നിവര്‍ നേതൃത്വം നല്‍കി.