കേച്ചേരിയില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഗൃഹനാഥന് കുത്തേറ്റു

കേച്ചേരി പട്ടിക്കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു. കേച്ചേരി ചിറനെല്ലൂര്‍ പട്ടിക്കര സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ ജയചന്ദ്രനാണ് (56) കുത്തേറ്റത്. കൈയ്ക്ക് സാരമായി പരിക്കേറ്റ ജയചന്ദ്രനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ സുജിത്തിനെതിരെ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ADVERTISEMENT