ഇംഗ്ലീഷ് ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കെ എസ് ദേവിയെ ആദരിച്ചു. എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി ആന്‍ഡ് പബ്ലിക് ലൈബ്രറി ഒരുക്കുന്ന കളത്തിപറമ്പില്‍ മാധവന്‍ സ്മരണാര്‍ത്ഥം കേരള സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവ വേദിയില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ലിന്റോ വടക്കന്‍ ഉപഹാരം നല്‍കി ആദരിച്ചു. സൈജു സി. എടക്കളത്തൂര്‍, ശശി പുതിയേടത്ത്, ഡോ.ഡെയ്‌സണ്‍ പാണേങ്ങാടന്‍, കെ.വി. വിബീഷ്, എ.കെ.സുബ്രഹ്മണ്യന്‍, കെ.സി.ഷാജു എന്നിവര്‍ മുഖ്യാതിഥികളായി. തുടര്‍ന്ന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ ആനന്ദഭൈരവി എന്ന നാടകം അരങ്ങേറി.