കൊതുക് ദിനാചരണം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൊതുക് ദിനാചരണം സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ബോധവത്ക്കരണ പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ആതിര ഉദ്ഘാടനം ചെയ്തു. കൊതുക് ജന്യ രോഗങ്ങളെക്കുറിച്ചും വ്യത്യസ്ത ഇനം കൊതുകുകളും അവയുടെ പ്രജനന രോഗ പകര്‍ച്ച സാധ്യതകളും വിശദീകരിച്ച് ക്ലാസുകള്‍ നടത്തി. വാര്‍ഡ് തലങ്ങളില്‍ കൊതുക് നിയന്ത്രണ – രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാന്‍ ജനകീയ ആരോഗ്യ കേന്ദ്രം  ടീമുകളിലെ ആശ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്. ജോസഫ് സന്ദേശവും പ്രതിജ്ഞ വാചകവും ചൊല്ലി കൊടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി ബിഞ്ചു ജേക്കബ്, വി എല്‍ ബിജു, ടി.എസ്.ശരത്, പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ഇന്‍ ചാര്‍ജ്ജ് നിത ശ്രീനി തുടങ്ങി, ആശ – ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ADVERTISEMENT