തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജൂഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ തെരത്തെടുപ്പുകള്‍ നടത്തണമെന്നും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ടി.എന്‍. പ്രതാപന്. വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുന്ന പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് പാവറട്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നെറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.