പൊതുഇടങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ചാവക്കാട് നഗരസഭ. മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് 10,000 രൂപ പിഴ ചുമത്തി. ചാവക്കാട് നഗരസഭയിലെ മൂന്നാം വാര്‍ഡ് പുതിയറയില്‍ മാലിന്യം തള്ളുന്നതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ അത് നീക്കം ചെയ്യിക്കുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യ സംസ്‌കരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് അറിയിച്ചു.