ലൈംഗികാരോപണത്തില്‍പ്പെട്ട രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. കേച്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടത്തിയ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡണ്ട് ഫഹദ് മുസ്തഫ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ സൈഫുദ്ദീന്‍, കേച്ചേരി മേഖല സെക്രട്ടറി സച്ചിന്‍ പ്രകാശ്, മേഖലാ ട്രഷറര്‍ വി.എ നിസാം എന്നിവര്‍ സംസാരിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.എം. സഹല, പി.കെ.അജാസ്, എ.എസ്. സനല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.