കണ്ടാണശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കണ്ടാണശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കിഴക്കേ പന്നിശ്ശേരി റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ വെട്ടുകാട് സെന്റര്‍ വരയുള്ള രണ്ട് കിലോമീറ്ററിലധികം വരുന്ന റോഡിന്റെ വശങ്ങളാണ് വൃത്തിയാക്കിയത്. സമീപവാസിയായ യുവാവ് ബൈക്കില്‍ സഞ്ചരിക്കവേ പെരുമ്പാമ്പിന്റെ മുകളിലൂടെ വണ്ടികയറി വീണ് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സാമൂഹ്യവിരുദ്ധര്‍ ഈ റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. തെരുവു നായകളുടെയും ഇഴജന്തുക്കളേയും ശല്യവും രൂക്ഷമാണ്. ബി.ജെ.പി. വാര്‍ഡ് കണ്‍വീനര്‍ ജോസഫ് ഫ്രാന്‍സിസ് പ്രവര്‍ത്തകരായ സതീശന്‍, ജോയ്, ഷൈജന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT