ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ച് മർദ്ദനം; പൂജാരിക്ക് നേരെയായിരുന്നു ആക്രമണം

പാലക്കാട് ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിക്ക് മർദ്ദനം. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദ്ദനമേറ്റത്. ഇരട്ടകുളം സ്വദേശികളായ രജിൻ, വിപിൻ, പരമൻ എന്നിവരാണ് പൂജാരിയെ മർദ്ദിച്ചത്. ഇവരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഒരു പ്രാർഥനാലയം നടത്തി വരുകയായിരുന്നു സുരേഷ്. പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയെങ്കിലും ബാധ ഒഴിഞ്ഞില്ലയെന്ന് ആരോപിച്ചാണ് സുരേഷിനെ മർദ്ദിച്ചത്.

ADVERTISEMENT