ഗുരുവായൂര്‍ പൈതൃകം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.നാരായണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പൈതൃകം കോഡിനേറ്റര്‍ അഡ്വ.രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീതജ്ഞനും നൃത്ത അധ്യാപകനുമായ തൃശ്ശൂര്‍ ജനാര്‍ദ്ദനന്‍, മധു കെ. നായര്‍, കൊടമന ശശികുമാര്‍, കെ.കെ.വേലായുധന്‍, എം.കമറുദ്ദീന്‍, വിജയന്‍ പുന്നയൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.