ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തിയ ഗാനാലാപന മത്സരം പ്രസിദ്ധ സിനിമാ-സംഗീത സംവിധായകന്‍ വിജീഷ് മണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ഹാളിലെ ഫ്രീഡം ഹാളില്‍ നടന്ന ചടങ്ങില്‍ കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശശിധരന്‍ ചൊവ്വല്ലൂര്‍ , ഷൈലജ ചന്ദ്രശേഖരന്‍ , റിട്ടേയര്‍ഡ് കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പുരുഷോത്തമ പണിക്കര്‍, ഗാനരചയിതാവും ഗായികയും, നര്‍ത്തകിയുമായ ഗീത ശര്‍മ്മ, ശാസ്ത്രീയ സംഗീതജ്ജ ലീന നന്ദകുമാര്‍, ശ്രീനിവാസന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യകാരന്‍ പുതിയേടം നന്ദകുമാര്‍ മുഖ്യാതിഥിയായി. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.