ഗുരുവായൂര്‍ ബ്രാഹ്‌മണ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി രഥ ഘോഷയാത്ര നടത്തി. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാദസ്വര അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കെ നടയിലെ ബ്രാഹ്‌മണ സമൂഹ മഠത്തില്‍ എത്തി തുടര്‍ന്ന് പൂജ, നിവേദ്യം എന്നിവയും ഉമ്ടായി. 27 ന് ഗണപതിഹോമം, തൃകാല പൂജ, ഭജന, ഗണപതി സ്‌തോത്ര പാരായണം 28ന് രാവിലെ ഗണപതി ഹോമത്തിന് ശേഷം 6.30 ന് കിഴക്കെ ബ്രാഹ്‌മണ സമൂഹം കുളത്തില്‍ വിഗ്രഹം നിമജ്ജനം ചെയ്യും. സമൂഹം പ്രസിഡന്റ് ജി.കെ.ഹരിഹരകൃഷ്ണന്‍, സെക്രട്ടറി ടി.കെ. ശിവരാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജി.വി. രാമനാഥന്‍, മഹിള വിഭാഗം പ്രസിഡന്റ് ലളിത ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.