അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കേച്ചേരി മേഖല സമ്മേളനം നടന്നു

കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ പി. ഭാഗ്യലക്ഷമിയമ്മ നഗറില്‍ നടന്ന മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഗില്‍ഷശിവജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി.
സിനി പ്രസാദ്‌രക്തസാക്ഷി പ്രമേയവും,’ഷൈനി നിക്‌സന്‍അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി ആന്‍സി വില്യംസ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും, ഏരിയാ സെക്രട്ടറി പത്മം വേണുഗോപാല്‍ സംഘടനറിപ്പോര്‍ട്ടിന്റെയും അവതരണം നടത്തി. റിപ്പോര്‍ട്ട് അവതരണത്തിനെ തുടര്‍ന്ന് പൊതു ചര്‍ച്ചയും ഉണ്ടായി.മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡണ്ട് പുഷ്പ ജോണ്‍, ട്രഷറര്‍ സീതാ രവീന്ദ്രന്‍, സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗവുമായ രേഖ സുനില്‍, കോമളം കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT