ഗുരുവായൂര്‍ ഇനി അതിദരിദ്രരില്ലാത്ത നഗരസഭ

ഗുരുവായൂര്‍ നഗരസഭ അതിദരിദ്രരില്ലാത്ത നഗരസഭയായതായി ചെയര്‍മാന്‍ എം. കൃഷ്ണദാസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നഗരസഭയാകുന്നതിന്റെ ഭാഗമായാണ് ഗുരുവായൂരിലും അതിദരിദ്ര നിര്‍മാര്‍ജന പ്രവൃത്തികള്‍ നടന്നിരുന്നത്. സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീട് നല്‍കിയും താമസ സ്ഥലത്തിന് വാടക നല്‍കിയും സ്വയം തൊഴിലിന് പിന്തുണ നല്‍കിയും, ഭക്ഷണവും ഭക്ഷ്യ വിഭവങ്ങളും എത്തിച്ചു നല്‍കിയുമെല്ലാമാണ് 144 പേരെ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് കരകയറ്റിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ADVERTISEMENT