26.3 C
Kunnamkulam
Sunday, September 13, 2026
Home Ariyippukal പ്രഥമ ബാലാമണിയമ്മ പുരസ്‌കാര സമര്‍പ്പണം സെപ്തംബര്‍ ഒന്നിന്

പ്രഥമ ബാലാമണിയമ്മ പുരസ്‌കാര സമര്‍പ്പണം സെപ്തംബര്‍ ഒന്നിന്

90

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, കവയത്രി ബാലാമണിയമ്മയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും. സെപ്തംബര്‍ 1 തിങ്കളാഴ്ച കുന്നത്തൂര്‍ എം പി പാലസില്‍ വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉപഹാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ വി മോഹന്‍കുമാര്‍ ഐഎഎസ്, എന്‍ കെ അക്ബര്‍ എംഎല്‍എ തുടങ്ങി സാഹിത്യ-രാഷ്ട്രീയ-പൊതുമേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് പുസ്തക പ്രര്‍ശനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!