ചളിക്കുണ്ടായ ചാവക്കാട്‌ നഗരമധ്യം വൃത്തിയാക്കി

ടോറസ് ലോറികളിലെ മണ്ണുകളും കല്ലുകളും റോഡില്‍ പതിച്ചതിനെ തുടര്‍ന്ന് ചളിക്കുണ്ടായ ചാവക്കാട്‌ നഗരമധ്യം വൃത്തിയാക്കി. ഇന്ന് പുലര്‍ച്ചെയാണ് ചാവക്കാട് സെന്ററില്‍ ദേശീയ പാത നിര്‍മ്മാണത്തിനായ് ട്രിപ്പ് നടത്തുന്ന 2 ടോറസ് ലോറികളിലെ മണ്ണുകളും കല്ലുകളും റോഡില്‍ പതിച്ചത്. ശക്തമായ മഴയുള്ളതിനാല്‍ ഇതോടെ നഗരമധ്യം ചെളിക്കുണ്ടായി മാറി. അപകടാവസ്ഥ മുന്നില്‍ കണ്ട് ഫയര്‍ ഫോഴ്‌സും നഗരസഭ ജീവനക്കാരും ചേര്‍ന്ന് റോഡ് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കി. അമിതമായി മണല്‍ കയറ്റിയ ലോറികളുടെ പിന്‍വാതില്‍ അടക്കാത്തതാണ് മണലും ചരല്‍ കല്ലുകളും റോഡില്‍ വീഴാന്‍ കാരണമായത്.

ADVERTISEMENT