ഒരുമനയൂര്‍ പഞ്ചായത്തിനു കീഴിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി തകര്‍ത്തുവെന്ന് ആരോപിച്ച്
യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഷര്‍ബനൂസ് പണിക്കവീട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശ്വിന് ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹിഷാം കപ്പല്‍, മനു ആന്റോ, ഒ.യു.വിഷ്ണു, അമാന്‍ അന്‍വര്‍, അഭിഷേക് കൃഷ്ണ, അസര്‍ അലി അക്ബര്‍, മുഹമ്മദ് സിനാന്, മുഹമ്മദ് ഇമ്രു തുടങ്ങിയവര്‍ നേതൃത്വം നല്കി. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, കുടുംബാരോഗ്യകേന്ദ്രത്തിലെ ഒ.പി.സമയം ആറ് വരെയാക്കുക, ഞായറാഴ്ചകളിലും ഒ.പി തുടങ്ങുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം.