മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു. പൊതുജനത്തിന്റെയും പോലീസിന്റെയും അനാവശ്യമായ അലച്ചിലും കാത്തിരിപ്പുമാണ് ഇതോടെ ഒഴിവാകുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി ദിവസവും രാത്രി 7 മണി വരെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സ്വീകരിക്കും. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഏഴിനകം ലഭിക്കുന്ന മൃതദേഹങ്ങള്‍ അന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ഫോറന്‍സിക്ക് വിഭാഗം മേധാവി ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ 6 കോള്‍ഡ് ചേമ്പറുകള്‍ ഒഴിച്ചിടും.