മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്ക് പടിഞ്ഞാറ് ഭാഗം തയ്യില്‍ കുഞ്ഞിമോന്‍ മകന്‍ നുറുദ്ധീന്‍ (59) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പുത്തന്‍കടപ്പുറം സ്വദേശി ബുഹാരു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഉള്ളാളം എന്ന പേരിലുളള വള്ളത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ വള്ളം കരക്കടുപ്പിച്ച്, ലൈഫ് കെയര്‍ ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാത്തിമ ഭാര്യയാണ്, റൗഫ്, റംഷീദ്, റാസിക്ക്, ഷെഫീക്ക് എന്നിവര്‍ മക്കളാണ്. ഖബറടക്കം വൈകീട്ട് നാലിന് എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ നടത്തും.

ADVERTISEMENT