തൃശ്ശൂരില്‍ ഒരുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി എരുമപ്പെട്ടി സ്വദേശി അറസ്റ്റില്‍

തൃശ്ശൂരില്‍ ഒരുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി എരുമപ്പെട്ടി സ്വദേശി അറസ്റ്റില്‍. തൃശ്ശൂരില്‍ പോലീസിന്റെ വന്‍ ലഹരി വേട്ട.
വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

ADVERTISEMENT