ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനായ ഷാജഹാന്‍ കടവല്ലൂര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫലവൃക്ഷത്തൈകള്‍ ആണ് നട്ടത്. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റിസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. ടി ഫിലോമിന ടീച്ചര്‍, മെമ്പര്‍മാരായ ഹസീന അന്‍വര്‍, നഷ്റ മുഹമ്മദ്, സിന്ധു അശോകന്‍, തുടങ്ങിയവര്‍ സംസാരിച്ചു.