ഗുരുവായൂര്‍ മാവിന്‍ചുവടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ബൈക്കുമായി ഇടിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ യു ടേണ്‍ എടുത്തതോടെ ചൂണ്ടല്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു.