കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് നേരെ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദ്ദനം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായ കരുനാഗപ്പള്ളി സ്വദേശി രാജേഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. തോളെല്ലിന് പൊട്ടലേറ്റ രാജേഷ് കുമാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.