25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിന് തുടക്കമായി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിന് തുടക്കമായി

33

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയുടെ ഭാഗമായുള്ള ഭാഗവത സപ്താഹത്തിന് തുടക്കമായി. അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം കഥ വരുന്ന രീതിയിലാണ് വര്‍ഷം തോറും നടത്തി വരുന്ന പാരായണം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ് .കെ.പി.വിശ്വനാഥന്‍, .മനോജ് ബി നായര്‍, എന്നിവര്‍ യജ്ഞാചാര്യന്‍മാരെ ആചാര്യവരണം നടത്തി. തുടര്‍ന്ന് മാഹാത്മ്യപാരായണം നടന്നു.ദിവസവും രാവിലെ 5 മണി മുതല്‍ പാരായണം. 11 നും ഉച്ചയ്ക്ക് ഒരു മണിക്കും പ്രഭാഷണം ഉണ്ടാകും. അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബര്‍ 14 ഞായറാഴ്ച്ച രാത്രി ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് സപ്താഹ യജ്ഞ സമര്‍പ്പണം നടക്കും.

ADVERTISEMENT
error: Content is protected !!