25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

244

ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസില്‍ സ്‌ഫോടക വസ്തു പൊട്ടിച്ച സംഭവത്തില്‍ നാല് പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നിരവധി ടൂറിസ്റ്റുകളെത്തുന്ന ലൈറ്റ് ഹൗസില്‍, സ്‌ഫോടക വസ്തു പൊട്ടിച്ച് ഭീതിപരത്തുകയും, സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും, ലൈറ്റ് ഹൗസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് എടക്കര കോലയില്‍ വീട്ടില്‍ അബു താഹിര്‍ (30), ബേബി റോഡ് മടപ്പന്‍ വീട്ടില്‍ ഹിലാല്‍ (27), ബ്ലാങ്ങാട് സ്വദേശികളായ കല്ലിങ്ങല്‍ വീട്ടില്‍ ഷാഹില്‍ (27), ഇളയേടത്ത് വീട്ടില്‍ ഷുഹൈബ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി ആലുങ്ങല്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസിന്റെ വലതു കൈപ്പത്തിക്ക് സ്‌ഫോടനത്തെ തുടര്‍ന്നു ഗുരുതര പരിക്കുപറ്റിയിരുന്നു. ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

ADVERTISEMENT
error: Content is protected !!