26.1 C
Kunnamkulam
Thursday, October 8, 2026
Home Bureaus Guruvayur പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

34

ഖത്തറില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരെ സി.പി. ഐ. ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചാവക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സി.വി ശ്രിനിവാസന്‍ അധ്യക്ഷത വഹിച്ചു. ജില്ല കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. മുഹമ്മദ് ബഷീര്‍ , പി.കെ.രാജേശ്വരന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ. കെ. ജോതി രാജ് , സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!