ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസനമുന്നേറ്റ ജാഥയ്ക്ക് തൈക്കാട് ജംഗ്ഷനില്‍ തുടക്കമായി

 

ഗുരുവായൂര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് തൈക്കാട് ജംഗ്ഷനില്‍ തുടക്കമായി.17 മുതില്‍ 20 വരെയുള്ള തിയതികളിലായാണ് വിസനമുന്നേറ്റ ജാഥ നടത്തുന്നത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം സ.രാഗേഷ് കണിയാന്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ തൈക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ എം ഷഫീര്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കൃഷ്ണദാസ് ക്യാപ്റ്റനും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മഷനോജ് വൈസ് ക്യാപ്റ്റനും,ജനതാദള്‍ എസ് നേതാവ് മോഹന്‍ദാസ് എം മാനേജരുമായുള്ള ജാഥയ്ക്കാണ് തുടക്കമായത്. സമസ്ത മേഖലയിലും സമഗ്ര വികസനം കൊണ്ടുവന്ന ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭരണ നേട്ടങ്ങള്‍ അക്കമിട്ട് പൊതുജന സമക്ഷം വിശദീകരിച്ചു കൊണ്ടാണ് ജാഥ. സിപിഎം ജില്ലാ കൗണ്‍സില്‍ അംഗം സി സുമേഷ് സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എസ് ജയന്‍, മുന്‍ എം എല്‍ എ ഗീതാഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT