സത്യാഗ്രഹം നടത്തുന്ന എം.എല്‍.എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കണ്ടാണശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

 

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്ന എം.എല്‍.എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കണ്ടാണശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മറ്റം സെന്ററില്‍ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ്‌സണ്‍ ചാക്കോ, ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ.പി വി നിവാസ്, പഞ്ചായത്ത് അംഗങ്ങളായ ടി.ഒ.ജോയ്, സെബീന റിറ്റോ, ജയന്‍ പാണ്ടിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT