ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനം നടന്നു

 

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി എംപ്ലോയ്ന്റ് & ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയുടെ സഹകരണത്തോടെ കരിയര്‍ മീറ്റും ഇതോടൊപ്പം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. പിഎസ് വിജോയ് അധ്യക്ഷത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാര്‍ ഡോ. വി.കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍ കുമാര്‍, ഭരണസമിതി അംഗങ്ങളായ കെപി വിശ്വനാഥന്‍, കെഎസ് ബാലഗോപാലന്‍, സി മനോജ്, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് & ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ചീഫ് കെ എന്‍ ശ്രീകുമാരി, വിദ്യാര്‍ത്ഥി പ്രതിനിധി അഖിനേഷ് എന്നിവര്‍ പങ്കെടുത്തു. സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെല്‍ കോഡിനേറ്റര്‍ ഡോ. കെ അമ്പിളി സ്വാഗതവും ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ ടി.ഡി ശ്രീജ നന്ദിയും പറഞ്ഞു

ADVERTISEMENT