കുടിവെള്ള പൈപ്പ് പൊട്ടി വെളളം പാഴാകുന്നതിനെതിരെ ബിജെപി നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു

 

ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്ര പരിസരത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെളളം പാഴാകുന്നതിനെതിരെ ബിജെപി 17-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി അംഗം എം. ജനാര്‍ദ്ദനന്‍, സുജ സുധീര്‍, ഷാജിലന്‍ താമരശ്ശേരി, കെ.എന്‍. പ്രമോദ്, പ്രസാദ് കണ്ടമ്പുള്ളി, സുനില്‍ പൂക്കോട്ടില്‍, ചാവക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു മാസത്തോളമായി പരിസരത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. വാര്‍ഡ് കൗണ്‍സിലറെയും മറ്റു ബന്ധപ്പെട്ട അധികൃതരെയും വിവരമറിയിച്ചിട്ടും നടപടിയില്ലെന്നും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

ADVERTISEMENT