ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മലമ്പാമ്പ് ചത്തു

ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മലമ്പാമ്പ് ചത്തു. ഗുരുവായൂര്‍ കണ്ടാണശ്ശേരിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയാണ് സംഭവം. വഴിയാത്രക്കാരാണ് പാമ്പിനെ ഇലക്ട്രിക് കമ്പിയുടെ മുകളില്‍ കണ്ടെത്തിയത്. ഉടനെ ഗുരുവായൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ജീവന്‍ ഉണ്ടായിരുന്ന മലമ്പാമ്പിനെ പുറത്തെടുത്ത് ചികിത്സയ്ക്കായി കുന്നംകുളത്തെത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം ചത്തു.

ADVERTISEMENT