കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു

ചിറ്റണ്ട തൃക്കണപതിയാരം സെന്ററിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. മലപ്പുറം സ്വദേശി പുത്തന്‍തൊടി വീട്ടില്‍ 31കാരന്‍ വിഷ്ണു വിവേകിനാണ് പരിക്കേറ്റത്. കുണ്ടന്നൂര്‍ വരവൂര്‍ പാതയില്‍ ഞായറാഴ്ച രാവിലെ 10:30ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ പാതയോരത്തെ കാനയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യുവാവിനെ സംഭവസ്ഥലത്തു നിന്നും വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT