ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ റോഡ് നിര്‍മ്മാണവും പൈപ്പ് സ്ഥാപിക്കലും മൂലം അക്കിക്കാവ് മുതല്‍ പെരുമ്പിലാവ് ജംഗ്ഷന്‍ വരെയുള്ള മേഖലകളില്‍ കനത്ത ഗതാഗതക്കുരുക്ക്. ഗതാഗതം കുരുക്ക്
പരിഹരിക്കുന്നതിനായി പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്‌കൂള്‍ – ഓഫീസ് സമയങ്ങളിലാണ് പരിഹരിക്കാനാകാത്ത വിധം, ജംഗ്ഷനില്‍ ഗതാഗതം താറുമാറാകുന്നത്. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരുമ്പിലാവിലെ സ്‌കൂള്‍ കോളേജുകളില്‍ ഇതുമൂലം വിദ്യാര്‍ത്ഥികളും അധ്യാപകരും വൈകിയാണ് എത്തുന്നത്.