മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഓര്‍മക്കായി ആട്ടിന്‍കുട്ടിയെ സമ്മാനിച്ച് അധ്യാപക ദമ്പതികള്‍

മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഓര്‍മക്കായി ആട്ടിന്‍കുട്ടിയെ സമ്മാനിച്ച് അധ്യാപക ദമ്പതികള്‍. മറ്റം സെന്റ്‌റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.ജെ. സ്‌റ്റൈജു, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അമ്പിളി പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് മാര്‍ തൂങ്കുഴിയുടെ സംസ്‌കാര ദിനത്തില്‍ കണ്ടാണശേരി എക്‌സല്‍സിയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ആടിനെ സമ്മാനിച്ചത്. തൂങ്കുഴി പിതാവുമായി പുലര്‍ത്തിയ സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയിലാണ് ഇങ്ങിനെയൊരു അനുസ്മരണം നടത്തിയതെന്ന് സ്‌റ്റൈജു വും അമ്പിളിയും പറഞ്ഞു.

ADVERTISEMENT