ചാവക്കാട് ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

ഇസ്രയേല്‍ ഭീകരതയുടെ ഇരയായ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഡോ ഫസീല തരകത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ് അനൂപ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്, ടി.ജി രഹന, ബ്ലോക്ക് ട്രഷറര്‍ ടി.എം ഷഫീക് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ല വൈസ് പ്രസിഡന്റ് എറിന്‍ ആന്റണി സ്വാഗതവും ബ്ലോക്ക് ജോ. സെക്രട്ടറി കെ യൂ ജാബിര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT