ഹൃദയപൂര്‍വ്വം സുഹൃദ് സംഗമം സംഘടിപ്പിച്ചു

സി.പി.ഐ.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പി.യു.സനൂപിന്റെ അഞ്ചാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുതുശേരി സനൂപ് നഗര്‍ സിപിഐഎം ബ്രാഞ്ചിന്റെയും,ഡിവൈഎഫ്‌ഐ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഹൃദയപൂര്‍വ്വം സുഹൃദ് സംഗമം സംഘടിപ്പിച്ചു. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീന്‍ എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി കെ സുബിഷ് അധ്യക്ഷനായി.

ജില്ലാ കമ്മിറ്റിയംഗം എം എന്‍ സത്യന്‍, ലോക്കല്‍സെക്രട്ടറി എ സജി,ഡിവൈഎഫ്‌ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സെയ്ഫുദ്ധീന്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്രാ വിനോബാജി, പി പി സുനില്‍, സുജീഷ മനീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചവാദ്യ കലാകാരന്‍ രഞ്ജിത്ത് പുതുശ്ശേരിയെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെ പുരസ്‌കാരം നേടിയ കെ.കെ.വിജയകുമാരിയെയും, മേഖലയിലെ പൊതിച്ചോറ് വിതരണത്തിന് നേതൃത്വം നല്‍കുന്ന അമ്മമാരെയും ആദരിച്ചു.

ADVERTISEMENT