തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ പോര്‍ക്കുളം, കടവല്ലൂര്‍, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കാട്ടാക്കമ്പാല്‍ എന്നീ പഞ്ചായത്തിലേക്കും കുന്നംകുളം നഗരസഭയിലേക്കും കുടിവെള്ള വിതരണം ഒക്ടോബര്‍ 5 മുതല്‍ 11 വരെ ഒരാഴ്ചത്തേക്ക് പൂര്‍ണമായും, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലേക്ക് ഭാഗികമായും തടസ്സപ്പെടുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



