കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.ടി മേളക്ക് പഴഞ്ഞിയില്‍ തുടക്കമായി. പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാര്‍ത്തോമ സ്‌കൂള്‍, ബസേലിയോസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ഉപജില്ലയിലെ നൂറ്റി പതിനഞ്ച് വിദ്യാലയങ്ങളില്‍ നിന്നായി മുവ്വായിരത്തി അറനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് രേഷ്മ ടീച്ചര്‍ നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി. കുന്നംകുളം എ. ഇ. ഒ., എ. മൊയ്തീന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ടി.എസ് മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ കെ.ടി. ഷാജന്‍ മാസ്റ്റര്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, അദ്ധ്യാപക- രക്ഷകര്‍ത്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വെങ്കിട്ട മൂര്‍ത്തി സ്വാഗതവും, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സി.ജി സില്‍വി നന്ദിയും പറഞ്ഞു.



