സിസിടിവിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി കെ.സി.ജോണ്‍സനെയും, ചെയര്‍മാനായി കെ.ആര്‍. അനന്തരാമനെയും തിരഞ്ഞെടുത്തു.പുതിയ ഭരണസമിതിയംഗങ്ങളും ചുമതലയേറ്റു. കഴിഞ്ഞ 30ന് ചേര്‍ന്ന കമ്മ്യണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്ന സിസിടിവിയുടെ 20-ാം വാര്‍ഷികപൊതുയോഗം തിരഞ്ഞെടുത്ത 12 അംഗ ഭരണസമിതി ആദ്യയോഗം ചേര്‍ന്നാണ് പുതിയ മാനേജിംഗ് ഡയറക്ടര്‍, ചെയര്‍മാന്‍ എന്നിവരെ തിരഞ്ഞെടുത്തത്.
പുതിയ എം.ഡിയായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. ജോണ്‍സണ്‍ മറ്റം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേബിള്‍ടിവി സേവനം ആരംഭിച്ച വ്യക്തിയാണ്. കഴിഞ്ഞ ഭരണസമിതിയില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നിലവില്‍ തൃശ്ശൂര്‍ കേരളവിഷന്റെ ചെയര്‍മാനാണ്. കെ.സി.സി.എല്‍. ഡിജിറ്റല്‍ പ്രോജക്ടിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
സംഘടനാരംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം മറ്റം
കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ.സ്റ്റാര്‍ കേബിള്‍ടിവി നെറ്റ് വര്‍ക്ക് ഉടമയാണ്.
ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.അനന്തരാമന്‍ മേഖലയിലെ ആദ്യകേബിള്‍ടിവി നെറ്റ് വര്‍ക്കുകളിലൊന്നിന്റെ സാരഥികളില്‍ പ്രധാനിയാണ്. മുന്‍ ഭരണസമിതിയില്‍ ഫിനാന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നിലവില്‍ ഗുരുവായൂര്‍ സ്‌കൈ ലൈന്‍ കേബിള്‍ വിഷന്‍ ഉടമയാണ്.
പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.എഡ്‌വിന്‍, കെ.സി.ജോസ്, ഷാജി വി.ജോസ്, പി.എം.സോമന്‍, സി.എസ്.സുരേഷ്, സി.ഐ.വിജു, എന്‍.വി.അബ്ദുസമദ്, വി.കെ. പ്രമോദ് , പോള്‍ ജേക്കബ്ബ്, ബാബൂ പോള്‍ ടി എന്നിവരും ചുമതലയേറ്റു. കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഉതകും വിധമുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. മുന്‍ സാരഥികളായ കെ.ടി.സഹദേവന്‍, ടി.വി.ജോണ്‍സണ്‍, പി.എം.നാസര്‍, സിഒഎ മേഖല സെക്രട്ടറിമാരായ അബ്ദുള്‍ അസീസ്, കെ.സി.ജെയിംസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.