ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണ്ണം, വെളളി, രത്‌നം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു. ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.